പാൻ ഇന്ത്യൻ ഹിറ്റായ കന്നഡ സിനിമ ‘കാന്താര – 2’ ൽ രുക്മിണി വസന്ത് അവതരിപ്പിച്ച രാജകുമാരി കനകവതിയുടെ ലുക്ക് പുനരവതരിപ്പിച്ചുകൊണ്ടുള്ള നടി ശാലു മേനോന്റെ ഫോട്ടോഷൂട്ട് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കാന്താരയിലെ കൊട്ടാരത്തിന് സമാനമായ പശ്ചാത്തലത്തില്‍, രാജകീയ പ്രൗഡിയിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചാണ് ശാലു ചിത്രങ്ങളിൽ.

ADVERTISEMENT

ഇപ്പോഴിതാ, കാന്താര ഫോട്ടോഷൂട്ടിനെ പരിഹസിച്ചയാൾക്ക് ശാലു നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്. ഫോട്ടോയ്ക്ക് താഴെ, ‘ഇത് കാന്താര അല്ല പഴുതാര ആണ്’ എന്നാണ് ഒരാൾ കമന്റിട്ടത്. ‌‘അത് നിന്റെ വീട്ടിലുള്ളവർ’ എന്നാണ് ശാലു മറുപടി നൽകിയത്.

വര്‍ഷങ്ങളായി അഭിനയ രംഗത്തും നൃത്ത രംഗത്തും തിളങ്ങുന്ന ശാലു മേനോന്‍ നിരവധി സിനിമകളിലും സീരിയലുകളിലും മികച്ച പ്രകടനത്തോടെ ശ്രദ്ധനേടിയിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT