Tuesday 07 September 2021 12:49 PM IST : By സ്വന്തം ലേഖകൻ

കു‍ഞ്ഞനുജത്തിയെ കൈകളിലേന്തി ചേച്ചിപ്പെണ്ണ്: വാവയെ ആദ്യമായി കണ്ട് പദ്മ: ക്യൂട്ട് വിഡിയോ

padma-

പദ്മയ്ക്ക് കൂട്ടായി ഒരു കുഞ്ഞിപ്പെണ്ണ് എത്തിയ സന്തോഷം അശ്വതി ശ്രീകാന്ത് ദിവസങ്ങൾക്കു മുമ്പാണ് പങ്കുവച്ചത്. താൻ രണ്ടാമതും അമ്മയായ സന്തോഷം നടിയും അവതാരകയുമായ അശ്വതി പങ്കുവച്ചപ്പോൾ പ്രിയപ്പെട്ടവർ അത് ഹൃദയം കൊണ്ടേറ്റെടുത്തു. അമ്മയ്ക്കും കുഞ്ഞിനും ആശംകളുടെ ആയിരം പൂച്ചെണ്ടുകൾ നൽകി. ഇപ്പോഴിതാ ജീവിതത്തിലെ തന്നെ ഏറ്റവും ക്യൂട്ടായൊരു നിമിഷം തന്റെ സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കുകയാണ് അശ്വതി.

മകൾ പദ്മ ആദ്യമായി കുഞ്ഞാവയെ കണ്ട നിമിഷമാണ് വിഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്. തന്റെ കുഞ്ഞനുജത്തിയെ ആദ്യമായി കണ്ടതിലെ സന്തോഷവും സ്നേഹവും പദ്മയുടെ മുഖത്ത് കാണാം. തന്റെ യൂട്യൂബ് ചാനലായ ലൈഫ് അൺ എഡിറ്റഡിലൂടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

വിഡിയോ കാണാം: