Thursday 15 September 2022 03:42 PM IST : By സ്വന്തം ലേഖകൻ

പ്രാർഥനകൾക്ക് മനസു നിറഞ്ഞ നന്ദി... ആശുപത്രി കിടക്കയിൽ നിന്നും താര കല്യാൺ: പോസ്റ്റ് പങ്കിട്ട് സൗഭാഗ്യ

thara-k

അമ്മയുടെ സർജറി വിജയകരമായി പൂർത്തിയായെന്ന സന്തോഷം സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരെ അറിയിച്ച് സൗഭാഗ്യ വെങ്കിടേഷ്. എല്ലാവരുടേയും പ്രാർഥനകൾക്കും പിന്തുണകൾക്കും നന്ദി അറിയിച്ചു കൊണ്ടാണ് ശുഭവാർത്ത സൗഭാഗ്യ പങ്കുവച്ചത്. അമ്മ താര കല്യാണിന്റെ ആശുപത്രി കിടക്കയിൽ നിന്നുള്ള ചത്രവും സൗഭാഗ്യ പങ്കുവച്ചിട്ടുണ്ട്.

കൊച്ചുമകൾ സുദർശനയെ കയ്യിലെടുത്ത് പുഞ്ചിരിക്കുന്ന താരാ കല്യാണിന്റെ ചിത്രത്തിൽ നിന്നാണ് അവർ സർജറിയെ അഭിമുഖീകരിക്കുന്നുവെന്ന കാര്യം ആരാധകർ അറിഞ്ഞത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 14ന് പ്രത്യക്ഷപ്പെട്ട പോസ്റ്റിൽഓപ്പറേഷൻ തിയേറ്ററിലേക്കുള്ള ഗൗൺ ധരിച്ചാണ് താര കല്യാൺ നിൽക്കുന്നത്. ഫൊട്ടോയ്ക്കൊപ്പം സൗഭാഗ്യ ഒരു കുറിപ്പും ചേർത്തിട്ടുണ്ട്.

'എനിക്കൊരു വലിയ കുടുംബമുണ്ട്… ഒരിക്കൽ പോലുംനേരിട്ട് കണ്ടിട്ടിട്ടിലാത്ത എത്രയോ ആളുകൾ... നിങ്ങളെന്നെ സ്നേഹിക്കുന്നുണ്ട്, എന്നെ മാത്രമല്ല എന്റെ കുടുംബത്തെയും. നിങ്ങൾ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കും എന്നുറപ്പുണ്ട്. നിങ്ങളുടെ പ്രാർത്ഥനയുടെ ശക്തി ഞങ്ങൾക്ക് തുണയായുണ്ടാവട്ടെ...’ സൗഭാഗ്യ അന്ന് കുറിച്ചു. ഒട്ടേറെപ്പേർ താരാ കല്യാണിന് വേണ്ടി പ്രാർത്ഥനയുമായി കമന്റ് സെക്ഷനിലുണ്ട്

അതേസമയം സർജറിയുടെ മറ്റുവിവരങ്ങൾ സൗഭാഗ്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടില്ല. എന്തായാലും സർജറി വിജയകരമായി പൂർത്തിയായെന്ന വാർത്ത ഹൃദയപൂർവം ആരാധകർ സ്വീകരിച്ചു കഴിഞ്ഞു.