Wednesday 24 April 2024 11:52 AM IST : By സ്വന്തം ലേഖകൻ

‘ഒരു അരങ്ങേറ്റ കച്ചേരി നടത്തുക എന്ന അവിശ്വസനീയമായ കാര്യം ഞാൻ ചെയ്തു’: സന്തോഷം കുറിച്ച് അഭയ ഹിരൺമയി

abhaya

തിരുവനന്തപുരം കുണ്ടമൺഭാഗം ദേവി ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് തന്റെ അരങ്ങേറ്റ കച്ചേരി നടത്തി ഗായിക അഭയ ഹിരൺമയി. ആദ്യമായി ശാസ്ത്രീയ സംഗീത കച്ചേരി അവതരിപ്പിച്ചതിന്റെ അനുഭവവും ആത്മവിശ്വാസവും അഭയ ആരാധകരുമായി പങ്കുവച്ചു.

‘ഒരു അരങ്ങേറ്റ കച്ചേരി നടത്തുക എന്ന അവിശ്വസനീയമായ കാര്യം ഞാൻ ചെയ്തു, പലപ്പോഴും എനിക്ക് തന്നെ വിശ്വസിക്കാൻ സാധിച്ചിട്ടില്ല. കുടുംബത്തിലെ സംഗീത വിധ്വാന്മാർ പലരും ചെയ്യാത്ത കാര്യം ഞാൻ ചെയ്തു എന്ന അഹങ്കാരം അല്ല, അവരിത് ചെയ്തില്ലല്ലോ അപ്പൊ ഞാൻ എങ്ങനെ ചെയ്യും എന്ന ഞായമില്ലായ്മയാണ് എന്റെ മുന്നിൽ ഉണ്ടായിരുന്നത് .തെറ്റുകൾ ഉണ്ടായിരുന്നു, പക്ഷെ, കച്ചേരി കഴിഞ്ഞപ്പോൾ അതൊരു വല്യ ആത്മവിശ്വാസമായി മാറി. ചെയ്യാൻ പറ്റും എന്നൊരു തോന്നൽ ഉണ്ടായി. ആദ്യമേ ‘അമ്മ ഒരു പ്രൊഫഷണൽ കച്ചേരി ആര്‍‌ടിസ്റ്റിനെ പോലെ എന്നെ പേടിപ്പിച്ചെങ്കിലും, പേടിപ്പിച്ചിട്ടു ഒരു കാര്യമില്ല എന്ന് മനസിലാക്കി അമ്മ അവസാനം എങ്ങനെ എങ്കിലും വൃത്തിയായി പാടിയാൽ മതി എന്ന പോയിന്റിൽ എത്തി’.– അഭയ കുറിച്ചു.

ഒപ്പം പിന്തുണച്ച എല്ലാവർക്കും നന്ദി പറയാനും താരം മറന്നില്ല.