Friday 14 February 2025 12:26 PM IST : By സ്വന്തം ലേഖകൻ

സാരി ലുക്കിലുള്ള ഏറ്റവും പുതിയ ചിത്രങ്ങളുമായി അഹാന കൃഷ്ണ: ഏറ്റെടുത്ത് ആരാധകർ

ahana

സാരി ലുക്കിലുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് നടി അഹാന കൃഷ്ണ. അമ്മ സിന്ധു കൃഷ്ണയ്ക്കൊപ്പം ഒരു ചടങ്ങിൽ പങ്കെടുത്തത്തിന്റെ ചിത്രങ്ങളാണിത്. ‘guess who’s back - my jawline’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അഹാന. തന്റെ ചിത്രങ്ങളും വിഡിയോകളുമൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുക പതിവാണ്. പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു.

പേസ്റ്റല്‍ കളറിലുള്ള സാരിയണിഞ്ഞ് അതിസുന്ദരിയായാണ് അഹാന എത്തിയിരിക്കുന്നത്. നിരവധി ആളുകളാണ് കമന്റുകളുമായി എത്തുന്നത്.