Monday 19 September 2022 03:00 PM IST : By സ്വന്തം ലേഖകൻ

‘ഭാഗ്യത്തിന് ഒന്നും പറ്റിയില്ല, എനിക്കും ഐ ഫോണിനും...’: ചിത്രീകരണത്തിനിടെ തെന്നി വീണ് അഹാന: വിഡിയോ

ahana

വെബ് സീരീസിന്റെ ഷൂട്ടിങ് വേളയില്‍ അപ്രതീക്ഷിതമായി നിലത്ത് തെന്നി വീണ്‌ നടി അഹാന കൃഷ്ണ. ഇതിന്റെ വിഡിയോ താരം പങ്കുവച്ചു.

ആറാമത്തെ എപ്പിസോഡിന്റെ ഷൂട്ടിങിലായിരുന്നു അഹാനയും കൂട്ടരും. നടന്നു വരുന്നതിനിടെ അഹാന അണിഞ്ഞിരുന്ന നീളൻ സ്കർട്ടിൽ തട്ടിയായിരുന്നു വീഴ്ച.

ഒരു കഫെ കേന്ദ്രീകരിച്ചാണ് അഹാനയുടെ ‘മി, മൈസെൽഫ് ആൻഡ് ഐ’ എന്ന വെബ് സീരിസ് ഒരുക്കുന്നത്.

അഭിലാഷ് സുധീഷ് ആണ് സംവിധാനം. നിമിഷ് രവിയാണ് വെബ് സീരിസിന്റെ ഛായാഗ്രഹണം.