സ്കോളിയോസീസ്(നട്ടെല്ലിന് വളവ്) ബാധിതനായ മകൻ ആദിയുടെ ആരോഗ്യവിവരങ്ങള്‍ പങ്കുവച്ച് നടൻ അമൽരാജ്. മകന്റെ ശസ്ത്രക്രിയയെക്കുറിച്ചുള്ള കാര്യങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെയായി..
പരാതികളും പരിഭവങ്ങളുമില്ലാതെ മെല്ലെയങ്ങനേയങ്ങ് പോവുകയായിരുന്നു..
പെട്ടെന്നാണ്
ഒരു വില്ലൻ സ്കോളിയോസീസ് (നട്ടെല്ലിന് വളവ്) രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്.
പക്ഷെ പിടിച്ചത് മൂത്തോൻ ആദീനെ.
സംഗതി മേജർ സർജറിയാ..
ഏഴെട്ട് മണിക്കൂർ വേണം
അമ്മാതിരി ചെലവുമുണ്ട്.
ഒരു മാസം നല്ല ബെഡ് റസ്റ്റ് വേണം .
പക്ഷെ ആദി ഇന്നലേ റെഡിയാ !
നോ ടെൻഷൻ !
നോ പേടി!
അവനിതെല്ലാം വെരി ഈസി ....
കൃത്യം കൃത്യം
എല്ലാം മനസിലാക്കി വച്ചിട്ടുണ്ട്.
മാത്രമല്ല ഇതുമായി ബന്ധപ്പെട്ട പല വീഡിയോസും മറ്റും ഞങ്ങളേയും കാണിച്ച് ക്ലാസ്സെടുക്കാറുണ്ട്.
അതാണ് ഈ ന്യൂജൻ ഗുണം!
നാളെ ആസ്റ്റർ മെഡിസിറ്റിയിലാണ് സർജറി.
നിങ്ങടെ കരുതലും പ്രാർത്ഥനയും ഒന്ന് ഡബിളാക്കി അവനങ്ങ് കൊടുത്തേക്കണേ...’.– താരം ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ.
സഹപ്രവർത്തകരും പ്രേക്ഷകരുമടക്കം നിരവധിയാളുകളാണ് അമൽരാജിന്റെ പോസ്റ്റിനു താഴെ ആദിക്ക് പ്രാർഥനകളുമായി എത്തുന്നത്.