Monday 19 September 2022 02:10 PM IST : By സ്വന്തം ലേഖകൻ

‘ബീച്ചാണ് എന്റെ തെറാപ്പിസ്റ്റ്’: മാലിദ്വീപില്‍ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച് അമല പോൾ

amala

മാലിദ്വീപില്‍ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി അമല പോൾ. ‘ബീച്ചാണ് എന്റെ തെറാപ്പിസ്റ്റ്’ എന്ന കുറിപ്പോടെയാണ് അമല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ അമല സിനിമ വിശേഷങ്ങളും യാത്ര വിശേഷങ്ങളും ആരാധകരുമായി പങ്കിടുക പതിവാണ്.

2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം. 2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്.

ഒരിടവേളയ്ക്കു ശേഷം മലയാളത്തിലേക്കു തിരിച്ചു വരാനൊരുങ്ങുകയാണ് അമല.