Saturday 13 April 2024 10:46 AM IST : By സ്വന്തം ലേഖകൻ

വളക്കാപ്പ് ആഘോഷമാക്കി അമലയും ജഗതും...ചടങ്ങുകൾ ഗുജറാത്തിൽ: വിഡിയോ

amala-paul

അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് തെന്നിന്ത്യയുടെ പ്രിയനായിക അമല പോൾ ഇപ്പോൾ. താനും ഭർത്താവ് ജഗത് ദേശായിയും ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയാറെടുപ്പിലാണെന്ന് അടുത്തിടെയാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഇപ്പോഴിതാ, അമല പോളിന്റെ വളകാപ്പ് ചടങ്ങുകളുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ജഗത്തിന്റെ സ്വദേശമായ ഗുജറാത്തിൽ വച്ചായിരുന്നു വളകാപ്പ് ചടങ്ങുകൾ.

കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമലയും ജഗതും തമ്മിലുള്ള വിവാഹം. കൊച്ചിയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിത’മാണ് അമലയുടേതായി റിലീസ് ചെയ്ത പുതിയ ചിത്രം. സൈനുവെന്ന കഥാപാത്രമായാണ് അമല ചിത്രത്തിൽ.