Tuesday 30 January 2024 10:36 AM IST : By സ്വന്തം ലേഖകൻ

ത്രില്ലർ‌ ആവേശം ഉറപ്പ് നൽകി ‘അന്ധകാരാ’: ടീസർ എത്തി

andhakaraa

ദിവ്യ പിള്ള പ്രധാന വേഷത്തിലെത്തി, വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ‘അന്ധകാരാ’യുടെ ടീസർ എത്തി. പ്രിയം, ഗോഡ്സ് ഓൺ കൺട്രി, ഹയ തുടങ്ങിയ സിനിമകൾ ഒരുക്കിയ സംവിധായകനാണ് വാസുദേവ് സനൽ. ചിത്രം ഫെബ്രുവരിയിൽ ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തും.

ഒരു ത്രില്ലർ ചിത്രമാണ് അന്ധകാരാ. ചന്തുനാഥ്‌, ധീരജ് ഡെന്നി, വിനോദ് സാഗർ, ആന്റണി ഹെൻറി, മെറീന മൈക്കിള്‍, അജിഷ പ്രഭാകരൻ, സുധീർ കരമന, കെ ആർ ഭരത് തുടങ്ങിയവരാണ് മറ്റ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്.

ഏസ് ഓഫ് ഹേര്‍ട്‍സ് സിനി പ്രൊഡക്ഷന്റെ ബാനറിൽ സജീർ ഗഫൂർ ആണ് അന്ധകാരാ നിർമ്മിക്കുന്നത്. എ എൽ അർജുൻ ശങ്കറും പ്രശാന്ത് നടേശനും ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രാഹകൻ മനോ വി നാരായണനാണ്. അനന്തു വിജയ് എഡിറ്റിംഗ് നിർവഹിക്കുന്നു. അരുൺ മുരളീധരനാണ് സംഗീത സംവിധാനം. പ്രൊജക്റ്റ്‌ ഡിസൈ‍നർ സണ്ണി തഴുത്തല.