Wednesday 27 March 2024 03:35 PM IST : By സ്വന്തം ലേഖകൻ

ലളിതം മനോഹരം... ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അനിഖ സുരേന്ദ്രൻ

anikha

മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി യുവനടി അനിഖ സുരേന്ദ്രൻ. ചുവപ്പ് ബോര്‍ഡറുള്ള വെള്ള സാരിയണിഞ്ഞാണ് താരം ചിത്രങ്ങളിൽ. ഫുള്‍ സ്ലീവ് ബ്ലൗസാണ് പെയര്‍ ചെയ്തിരിക്കുന്നത്. രണ്ടു കയ്യും നിറയേ ചുവന്ന നിറത്തിലുള്ള കുപ്പിവളകള്‍ അണിഞ്ഞിട്ടുണ്ട്. നിരവധിയാളുകളാണ് ഫോട്ടോക്ക് കമന്റുകളും ലൈക്കുകളുമായെത്തുന്നത്. ജോബിന വിന്‍സന്റാണ് താരത്തെ സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്.