Tuesday 23 January 2024 11:28 AM IST : By സ്വന്തം ലേഖകൻ

സാരി ലുക്കില്‍ മനോഹരിയായി നൃത്തം ചെയ്ത് അന്ന രാജൻ: വിഡിയോ ശ്രദ്ധേയമാകുന്നു

anna-rajan

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ‘അങ്കമാലി ഡയറീസ്’ ലെ ലിച്ചി എന്ന നായിക കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയാണ് നടി അന്ന രേഷ്മ രാജൻ. പിന്നീട് അയ്യപ്പനും കോശിയും, വെളിപാടിന്റെ പുസ്തകം, മധുരരാജ എന്നീ സിനിമകളിലും ശ്രദ്ധേയ വേഷങ്ങളിലെത്തി. സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അന്ന തന്റെ ഡാൻസ് വിഡിയോസ് പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, അന്നയുടെ ഒരു പുതിയ ഡാൻസ് വിഡിയോയാണ് വൈറൽ. ഒരു ഹിന്ദി ഗാനത്തിനൊപ്പമാണ് സാരി ലുക്കിൽ അന്ന ചുവട് വയ്ക്കുന്നത്.

അതേ സമയം, തേരി മേരിയാണ് അന്നയുടെതായി പ്രഖ്യാപിക്കപ്പെട്ട പുതിയ ചിത്രം.