Saturday 30 December 2023 10:10 AM IST : By സ്വന്തം ലേഖകൻ

18 വർഷം പിന്നിട്ട് സൗഹൃദം, ദാമ്പത്യത്തിന്റെ 9 മനോഹരവർ‌ഷങ്ങൾ...കുറിപ്പും ചിത്രങ്ങളും പങ്കുവച്ച് അനൂപ് മേനോൻ

anoop-menon

ഒൻപതാം വിവാഹവാർഷികത്തിൽ ഭാര്യ ഷേമ അലക്‌സാണ്ടറിനൊപ്പമുളള മനോഹര ചിത്രങ്ങള്‍ പങ്കുവച്ച് നടനും തിരക്കഥാകൃത്തും സംവിധായകനുമായ അനൂപ് മേനോൻ. ഷേമയുടെ മകള്‍ ആമിയും ചിത്രങ്ങളിലുണ്ട്.

‘9 വർഷം ഞങ്ങൾ ഒരു യൂണിറ്റ് എന്ന നിലയിൽ... 18 വർഷം മികച്ച സുഹൃത്തുക്കളായി... ഈ കൂട്ടുകെട്ടിന് പ്രപഞ്ചത്തിന് നന്ദി അറിയിക്കുകയും, മനോഹരമായ വാർഷിക ആശംസകൾക്ക് എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്യുന്നു’. – അനൂപ് കുറിച്ചു.

2014 ഡിസംബർ 27 നാണ് അനൂപും ഷേമ അലക്‌സാണ്ടറും വിവാഹിതരായത്. ഷേമയുടെ രണ്ടാം വിവാഹമാണ്. ആദ്യ ഭർത്താവ് 2006 ൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ഷേമയുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് ആമി.

‘ഓ സിൻഡ്രെല്ല’ ആണ് അനൂപ് മേനോന്റേതായി റിലീസ് ചെയ്ത പുതിയ ചിത്രം.