Thursday 21 March 2024 10:46 AM IST : By സ്വന്തം ലേഖകൻ

സ്റ്റേജിനു മുന്നിൽ, നിലത്തിരുന്നു പരിപാടികൾ ആസ്വദിച്ചു താരം: ചിത്രങ്ങൾ വൈറൽ

anusree

സ്വന്തം നാട്ടിലെ ക്ഷേത്രത്തിലെ ഉത്സവത്തിന്, സ്റ്റേജിനു മുന്നിൽ നിലത്തിരുന്നു പരിപാടികൾ കാണുന്ന നടി അനുശ്രീയുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറൽ. കമുകുംചേരി ഉത്സവത്തിനിടെ സുരേഷ് കുന്നകോട് എന്ന ഫൊട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങളാണിത്.

നാട്ടുകാർക്കൊപ്പം നിലത്തിരുന്നു നാടകം ആസ്വദിക്കുകയാണ് താരം. നാട്ടിലെ ആഘോഷങ്ങളിലെല്ലാം സ്ഥിരം സാന്നിധ്യമാണ് അനുശ്രീ. നാട്ടിലെത്തിയാൽ സിനിമാതാരത്തിന്റെ അലങ്കാരങ്ങളൊന്നുമില്ലാതെ നാട്ടുകാർക്കൊപ്പം കൂടാനാണ് തനിക്കിഷ്ടമെന്ന് അനുശ്രീ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. നാട്ടിലെ ആഘോഘങ്ങളിലും സജീവ സാന്നിധ്യമാവാറുണ്ട് അനുശ്രീ.

അടുത്തിടെ കൊച്ചിയിൽ ഒരു പുതിയ വീടും അനുശ്രീ സ്വന്തമാക്കിയിരുന്നു. കൊച്ചിയിൽ താരത്തിന് സ്വന്തമായി ഒരു ഫ്ലാറ്റ് ഉണ്ട്. ഇതിനു പിന്നാലെയാണ് ‘എന്റെ വീട്’ എന്ന പേരിൽ പുതിയ വീട് പണിതത്.

ബിജു മേനോൻ–ആസിഫ് അലി ചിത്രം ‘തലവൻ’ ആണ് നടിയുടെ പുതിയ റിലീസ്.