Monday 25 March 2024 03:00 PM IST : By സ്വന്തം ലേഖകൻ

സെറ്റ് സാരി ധരിച്ച്, മനോഹരിയായി അനുശ്രീ: ചിത്രങ്ങൾ വൈറൽ

anusree

സെറ്റ് സാരി ധരിച്ചുള്ള തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് നടി അനുശ്രീ. ‘ഒരു ഞായറാഴ്ച’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിംപിള്‍ ലുക്കിലാണ് താരം ചിത്രങ്ങളിൽ.

അടുത്തിടെ, നാട്ടിലെ ഉത്സവത്തിന് നിലത്തിരുന്ന് ഉത്സവക്കാഴ്ചകള്‍ കാണുന്ന അനുശ്രീയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ബിജുമേനോനും ആസിഫ് അലിയും പ്രധാന വേഷങ്ങളിലെത്തുന്ന തലവന്‍ ആണ് അനുശ്രീയുടേതായി റിലീസിന് ഒരുങ്ങുന്ന പുതിയ സിനിമ.