Thursday 21 April 2022 10:59 AM IST : By സ്വന്തം ലേഖകൻ

പ്രിയപ്പെട്ടവന് സർപ്രൈസ് പിറന്നാൾ സന്തോഷവുമായി ആശ ശരത്: വിഡിയോ പങ്കുവച്ച് താരം

asha

ഭർത്താവ് ശരത് വാരിയർക്ക് സർപ്രൈസ് പിറന്നാൾ ആഘോഷവുമായി മലയാളത്തിന്റെ പ്രിയനടി ആശ ശരത്. കേക്കു മുറിക്കുന്നതിന്റെയും മക്കൾ വിഡിയോ കോളിലൂടെ സന്തോഷം പങ്കുവയ്ക്കുന്നതിന്റെയും ചിത്രങ്ങള്‍ കോർത്തിണക്കിയ മനോഹരമായ വിഡിയോയും ആശ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

ആശ ശരത്തിന്റെ അമ്മ കലാമണ്ഡലം സുമതിയും ആഘോഷത്തിൽ പങ്കെടുത്തു. ആശ അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു പിറന്നാൾ ആഘോഷം. ശരത്തിനോട് ഇങ്ങനെയൊരു കാര്യം പറഞ്ഞിരുന്നില്ലെന്നും അദ്ദേഹത്തിന് ഒരുപാട് സന്തോഷമായെന്നും ആശ വിഡിയോയ്ക്കൊപ്പം കുറിച്ചു.