Monday 06 September 2021 02:22 PM IST : By സ്വന്തം ലേഖകൻ

‘എന്റെ മകളെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് ഇവർക്ക് അറിയാമോ’ ? തുറന്നു പറഞ്ഞ് ബാല

bala-interview

കഴിഞ്ഞ ദിവസമായിരുന്നു നടൻ ബാലയുടെയും ഡോക്ടർ എലിസബത്തിന്റെയും വിവാഹ ചടങ്ങുകൾ. ഇപ്പോഴിതാ, ഫെയ്സ്ബുക്കിലൂടെയാണ് ബാലയെ പ്രപ്പോസ് ചെയ്തതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എലിസബത്ത്. ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിവാഹ വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു ഇരുവരും.

പ്രപ്പോസ് ചെയ്ത കാര്യം വീട്ടുകാരോട് പറഞ്ഞപ്പോൾ ആദ്യം എതിർപ്പായിരുന്നുവെന്നും അവസാനം സമ്മതം മൂളുകയുമായിരുന്നുവെന്നും എലിസബത്ത് പറയുന്നു.

രണ്ടാം വിവാഹത്തിലേക്കു കടക്കുന്നതിൽ യാതൊരു ഭയവും ഇല്ലായിരുന്നുവെന്നും ധൈര്യം ഇല്ലാത്ത ഭീരുക്കളാണ് വിമർശനവുമായി എത്തുന്നതെന്നും ബാല പറഞ്ഞു.

‘‘ഇവർക്കാർക്കും മുഖങ്ങളില്ല. ഞാൻ എത്രയോ നന്മയുള്ള കാര്യങ്ങൾ ചെയ്യുന്നു. അതിലും നെഗറ്റീവ് പറയുന്നവരുണ്ട്. നിങ്ങൾ മകളെ മറന്നോ എന്നായിരുന്നു വിവാഹം തീരുമാനിച്ചപ്പോൾ വന്ന വേറൊരു വിമർശനം. എന്റെ മകളെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് ഇവർക്ക് അറിയാമോ? മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ചുള്ള അറിയാത്ത കാര്യങ്ങൾ സംസാരിക്കരുത്’’.– ബാല പറയുന്നു.