Tuesday 11 May 2021 12:20 PM IST : By സ്വന്തം ലേഖകൻ

‘ന‌ല്ല ജനകീയനാണല്ലോ…രാഷ്ട്രീയത്തില്‍ കൂടുന്നോ’! ഗൗരിയമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ബാലചന്ദ്ര മേനോന്റെ കുറിപ്പ്

balachandra-menon

തന്നെ രാഷ്ട്രീയത്തിലേക്ക് ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണെന്ന് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ബാലചന്ദ്ര മേനോന്‍. ഗൗരിയമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

ബാലചന്ദ്രമേനോന്റെ ഫെയ്സ്ബുക്ക് കുറിപ്പ് –

എന്റെ ഫോട്ടോ ശേഖരത്തിലേക്ക് ഒരു അപൂര്‍വ്വമായ ഇതള്‍ !

യൂണിവേഴ്‌സിറ്റി കോളേജ് ചെയര്‍മാനായുള്ള എന്റെ കോളേജ് (1973 1974) കാലഘട്ടത്തില്‍ ഗൗരിയമ്മയെ ഒരു ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി ഞാന്‍ കരുതുന്നു . ചടങ്ങ് കഴിഞ്ഞു കാറില്‍ കയറുമ്പോള്‍ എന്റെ ചെവിയില്‍ മന്ത്രിച്ചത് ഓര്‍മ്മയിലുണ്ട് ..

‘ന‌ല്ല ജനകീയനാണല്ലോ ...രാഷ്ട്രീയത്തില്‍ കൂടുന്നോ ?’
ഉള്ളതു പറഞ്ഞാല്‍ എന്നെ രാഷ്ട്രീയത്തിലേക്കു ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണ് ....അതില്‍ പിന്നെ , പലപ്പോഴും പല രാഷ്രീയ കക്ഷികളും എന്നെ സജീവ രാഷ്ട്രീയത്തിലേക്കു ക്ഷണിച്ചുവെങ്കിലും എന്തു കൊണ്ടൊ എനിക്ക് ആ 'പച്ചപ്പ് ' ആകര്‍ഷകമായി തോന്നിയില്ല എന്ന്
മാത്രം ....

കേരളത്തിലെ ആദ്യ വനിതാ മന്ത്രിക്കു എന്റെ ആദരാഞ്ജലികള്‍ ..!

that's ALL your honour !