Wednesday 17 January 2024 01:59 PM IST : By സ്വന്തം ലേഖകൻ

താരത്തിളക്കത്തിൽ വിവാഹവിരുന്ന്...ഭാഗ്യയെ അനുഗ്രഹിച്ച് മമ്മൂട്ടിയും മോഹൻലാലും

bhagya-new

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹച്ചടങ്ങിൽ റിസപ്ഷനിൽ തിളങ്ങി മമ്മൂട്ടിയും മോഹൻലാലും. ഗോകുലം കൺവൻഷൻ സെന്ററിൽ വച്ചു നടന്ന വിരുന്നിൽ ജയറാം, ദിലീപ്, ബിജു മേനോൻ, കെ.എസ് ചിത്ര, സരയൂ മോഹൻ, ഗോകുലം ഗോപാലൻ, ഷാജി കൈലാസ്, സുരേഷ് കുമാർ തുടങ്ങി നിരവധിയാളുകൾ പങ്കെടുത്തു.

ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നു. വിവാഹച്ചടങ്ങിൽ ഉടനീളം പങ്കെടുത്ത പ്രധാനമന്ത്രി വധൂവരന്മാരെ ആശീർവദിച്ചു. ഇരുവർക്കുമുള്ള വിവാഹഹാരം നൽകിയതും നരേന്ദ്ര മോദിയാണ്.

ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിലാണ് ചടങ്ങുകൾ നടന്നത്.