Wednesday 08 May 2024 12:18 PM IST : By സ്വന്തം ലേഖകൻ

‘ഇനി ഒരിക്കലും കാണാൻ പറ്റില്ല, ഒരു സോറി പോലും പറയാൻ പറ്റിയില്ല’: കനകലതയെ അനുസ്മരിച്ച് ഭാഗ്യലക്ഷ്മി

bhagyalakshmi

അന്തരിച്ച നടി കനകലതയെ അനുസ്മരിച്ച് ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി.

‘നമ്മൾ എപ്പോഴും വിചാരിക്കും ഇവരെ കണ്ടിട്ട് കുറേ വർഷമായല്ലോ. നാളെ വിളിക്കാം അല്ലെങ്കിൽ പോയി കാണാം എന്ന്. അങ്ങനെ ആ നാളെ നീണ്ടു നീണ്ടു ഒടുവിൽ അവർ അന്തരിച്ചു എന്ന വാർത്തകേൾക്കുമ്പോൾ ഉള്ളിൽ കുറ്റബോധം തോന്നും. കനകലതയുടെ കാര്യത്തിൽ ഞാൻ അങ്ങനെ ചിന്തിച്ചു. പലപ്പോഴും വിചാരിച്ചിരുന്നു വിളിക്കണം അന്വേഷിക്കണം എന്നൊക്കെ.

ഇത്രയും വയ്യാതിരുന്നിട്ടും അറിഞ്ഞില്ല അന്വേഷിച്ചില്ല, പോയി കാണാൻ തോന്നിയില്ലല്ലോ. ഇനി ഒരിക്കലും കാണാൻ പറ്റില്ല. ഒരു സോറി പോലും പറയാൻ പറ്റിയില്ല. വലിയ സൗഹൃദമൊന്നും ഇല്ലെങ്കിലും കാണുമ്പോൾ വളരെ സ്നേഹത്തോടെ സംസാരിച്ചിരുന്നു, സങ്കടങ്ങൾ പങ്കുവച്ചിരുന്നു. ഓരോ മരണവും ഓരോ ഓർമപ്പെടുത്തലാണ്. സ്മരണാഞ്ജലികൾ’.–ഭാഗ്യലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ചു.