Friday 22 April 2022 02:49 PM IST : By സ്വന്തം ലേഖകൻ

മൈക്കിളപ്പനും ഷമ്മിയും നേർക്കു നേർ...: ഭീഷ്മാനും ജോക്കർ ഷമ്മിയും

bheesh-man

മമ്മൂട്ടിയും ഫഹദ് ഫാസിലും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഒരു സൂപ്പർഹീറോ ചിത്രം വന്നാൽ എങ്ങനെയുണ്ടാകും...‘ഭീഷ്മപർവ്വ’ത്തിലെ മൈക്കിളും ‘കുമ്പളങ്ങി നൈറ്റ്സ്’ലെ ഷമ്മിയും ഒന്നിച്ചുള്ള ഒരു വിഡിയോയാണ് ഇപ്പോൾ ഹിറ്റ്. പൊതുസമൂഹത്തില്‍ സേതുരാമയ്യരായി ജീവിക്കുകയും ആപത്ത് ഘട്ടങ്ങളില്‍ ഭീഷ്-മാനാവുകയും ചെയ്യുന്ന മമ്മൂട്ടിയാണ് വിഡിയോയിൽ. വില്ലനായ ജോക്കറായി ഫഹദിന്റെ ഷമ്മിയും എത്തുന്നു. ഷമ്മി ഹീറോയാടാ ഹീറോ, ഇനി കുറക്കേണ്ടവരുടെ എണ്ണം കൂടും, ചാമ്പിക്കോ മുതലായ മാസ് ഡയലോഗുകളും വിഡിയോയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിദീപ് വര്‍ഗീസ് എന്ന് ആനിമേറ്ററാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. കോമിക്കിന്റെ ട്രെയിലര്‍ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.