ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’ യിൽ മറ്റൊരു പ്രധാന വേഷത്തിൽ തമിഴ് നടനും സംവിധായകനുമായ ചേരനും. ചേരന്റെ ക്യാരക്ടർ പോസ്റ്റര്‍ എത്തി. ആർ. കേശവദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തിൽ ചേരൻ എത്തുന്നത്. ചേരന്റെ ആദ്യ മലയാള സിനിമയാണിത്. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണൻ എന്നിവരും താരനിരയിലുണ്ട്.
ഛായാഗ്രഹണം - വിജയ്, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റർ - ഷമീർ മുഹമ്മദ്.