നയന്‍താരയും നിവിന്‍ പോളിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഡിയര്‍ സ്റ്റുഡന്‍റ്സ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ലൊക്കേഷനിലെ മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോയും അണിയറ പ്രവർത്തകർ പങ്കുവച്ചു.
ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ഡിയര്‍ സ്റ്റുഡന്‍റ്സ്’. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിനൊപ്പം പോളി ജൂനിയർ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അജു വർഗീസ്, ഷറഫുദ്ദീൻ, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരൻ, ലാൽ, ജഗദീഷ്, ജോണി ആന്റണി, നന്ദു, തമിഴ് താരം റെഡ്ഡിൻ കിംഗ്സ്ലി, ഷാജു ശ്രീധർ തുടങ്ങിയവരും താരനിരയിലുണ്ട്.