Friday 10 May 2024 03:03 PM IST : By സ്വന്തം ലേഖകൻ

‘പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാ...’: ചിത്രം പങ്കുവച്ച് കുറിപ്പുമായി ധര്‍മ്മജന്‍ ബോൾഗാട്ടി

dharmajan

റണ്ണിങ് ട്രാക്കില്‍ റേസിങ് കോസ്റ്റ്യൂം ധരിച്ച് ഓടാൻ തയാറായി നിൽക്കുന്ന തന്റെ ചിത്രം പങ്കുവച്ച് കുറിപ്പുമായി നടൻ ധര്‍മ്മജന്‍ ബോൾഗാട്ടി. ‘പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാ...’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്.

മിമിക്രി വേദികളിലൂടെ തുടങ്ങി പിന്നീട് ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് ധര്‍മ്മജന്‍. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരം എല്ലാ വിശേഷങ്ങളും ചിത്രങ്ങളും അതിലൂടെ പങ്കിടാറുണ്ട്.

താരത്തിന്റെ പുതിയ ചിത്രവും ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.