നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത്, മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രത്തിൽ ദിലീപ് നായകൻ. ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം പകുതിയോടെ കോലഞ്ചേരി, പിറവം എന്നിവിടങ്ങളിലായി ആരംഭിക്കും.
ഫാമിലി എന്റർടെയ്നറായി ഒരുങ്ങുന്ന സിനിമ ഓണം റിലീസായി തിയറ്ററുകളിലെത്തും. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ എത്തിയേക്കും. താരനിർണയം പുരോഗമിക്കുന്നു.
അതേ സമയം ‘പവി കെയർ ടേക്കർ’ ആണ് ദിലീപ് നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഏപ്രിൽ 26ന് ചിത്രം റിലീസ് ചെയ്യും. നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോണി ആന്റണി, രാധിക ശരത് കുമാർ, ധർമ്മജൻ ബോൾഗാട്ടി തുടങ്ങി വൻതാരനിര അണിനിരക്കുന്നു. രാജേഷ് രാഘവൻ തിരക്കഥ എഴുതുന്ന ചിത്രമാണിത്.