Tuesday 13 February 2024 12:24 PM IST : By സ്വന്തം ലേഖകൻ

ടോട്ടൽ കോമഡി എന്റർ‌ടെയ്നറുമായി വീണ്ടും ദിലീപ്...‘പവി കെയര്‍ ടേക്കർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ

dileep

ദിലീപിനെ നായകനാക്കി നടനും സംവിധായകനുമായ വിനീത് കുമാർ ഒരുക്കുന്ന ‘പവി കെയര്‍ ടേക്കർ’ ടോട്ടൽ കോമഡി എന്റർ‌ടെയ്നറെന്ന സൂചന നൽകി ഫസ്റ്റ് ലുക്ക് പോസ്റ്റർ. അഞ്ച് പുതുമുഖ നായികമാരാണ് ചിത്രത്തിൽ. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങി വൻ താരനിരയും അണിനിരക്കുന്നു.

ഗ്രാൻഡ് പ്രൊ‍ഡക്‌ഷന്റെ ബാനറിൽ ദിലീപ് ആണ് ചിത്രം നിർമിക്കുന്നത്. രാജേഷ് രാഘവൻ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ മിഥുൻ മുകുന്ദനാണ്.

ഛായാഗ്രഹകൻ – സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – അനൂപ് പത്മനാഭൻ, കെ.പി. വ്യാസൻ, എഡിറ്റർ – ദീപു ജോസഫ്.