Wednesday 28 April 2021 12:11 PM IST : By സ്വന്തം ലേഖകൻ

എന്നും വേദനകളുടെ സഹയാത്രിക, അച്ഛന്റെ മരണം അവൾക്ക് താങ്ങാനാകില്ല! വേദനയോടെ സുഹൃത്തുക്കൾ

dimple-new

മോഡലും ബിഗ് ബോസ് മലയാളം സീസൺ ത്രീ താരവുമായ ഡിംപൽ ബാലിന്റെ പിതാവ് സത്യവീർ സിങ് ബാൽ അന്തരിച്ചു. ഇന്നലെ രാത്രി ഡൽഹിയില്‍ വച്ചായിരുന്നു അന്ത്യം. അച്ഛന്റെ മരണ വിവരം ഇതു വരെ ഡിംപലിനെ അറിയിച്ചിട്ടില്ലെന്നാണ് സൂചന.

ജീവിതത്തിൽ കാൻസർ ഉൾപ്പടെ പലതരം പ്രതിസന്ധികളെ അതിജീവിച്ചാണ് കരിയറില്‍ ഡിംപൽ മുന്നോട്ടു വന്നത്. തനിക്കു താങ്ങായി നിന്ന കുടുംബത്തെക്കുറിച്ച് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് ഷോയ്ക്കിടെ താരം പല തവണ അച്ഛനെ കുറിച്ച് മനസ് തുറന്നിരുന്നു. പ്രശസ്ത മോഡലും നടിയുമായ തിങ്കൾ ബാൽ ഡിംപലിന്റെ സഹോദരിയാണ്. മറ്റൊരു സഹോദരി കൂടിയുണ്ട് ഇവർക്ക്.

അച്ഛന്റെ മരണം ഡിംപലിന് താങ്ങാനാകുന്നതിനുമപ്പുറം വേദനയായിരിക്കുമെന്നാണ് താരത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. ഇതോടെ ബിഗ് ബോസ് ഹൗസിൽ നിന്നു താരം പിൻമാറാനുള്ള സാധ്യതയും കൂടുതലാണ്.