നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണ അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ്. ഇപ്പോഴിതാ, ദിയയുടെ ഗർഭകാല പൂജയിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോസുമാണ് സോഷ്യൽ മീഡിയയിൽ വൈറൽ.
ചടങ്ങിൽ ദിയയുടെ സഹോദരങ്ങൾ ചേർന്ന് അവതരിപ്പിച്ച നൃത്തത്തിന്റെ വിഡിയോയും ശ്രദ്ധേയമാണ്. ‘പെൺപൂവോ പൊന്നേ ആൺപൂവോ കണ്ണേ’ എന്ന പാട്ടിനൊപ്പം ദിയയുടെ സഹോദരിമാരായ ഇഷാനിയും ഹൻസികയും ഇവരുടെ ഒരു സുഹൃത്തും ചേർന്നാണ് നൃത്തം അവതരിപ്പിച്ചത്.
ഏതാനും ദിവസങ്ങൾക്കു മുൻപായിരുന്നു ദിയയുടെ അഞ്ചാം മാസത്തിലെ പ്രത്യേക പൂജ. ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോകളും നേരത്തേ പുറത്തുവന്നിരുന്നു. പിന്നാലെയാണ് സഹോദരിമാരുടെ നൃത്ത വിഡിയോയും എത്തിയത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ദിയ കൃഷ്ണയും അശ്വിൻ ഗണേഷും വിവാഹിതരായത്.