Tuesday 20 September 2022 10:14 AM IST : By സ്വന്തം ലേഖകൻ

ആകാംക്ഷ ഉണര്‍ത്തുന്ന രംഗങ്ങൾ...ത്രില്ലടിപ്പിക്കുന്ന പശ്ചാത്തലം: ‘ഈശോ’ ട്രെയിലർ ശ്രദ്ധേയമാകുന്നു

eesho

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’യുടെ ട്രെയിലർ ശ്രദ്ധേയമാകുന്നു. ആകാംക്ഷ ഉണര്‍ത്തുന്നതാണ് ചിത്രത്തിന്റെ ട്രെയിലർ. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാണ് നാദിര്‍ഷാ ഇത്തവണ ഒരുക്കിയിരിക്കുന്നത്. ജാഫര്‍ ഇടുക്കിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

സോണി ലിവിലൂടെ ഒക്ടോബര്‍ അഞ്ചിനാണ് ചിത്രം റിലീസ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

അരുണ്‍ നാരായണ്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണാണ് ചിത്രം നിര്‍മിക്കുന്നത്. സുനീഷ് വരനാടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ, കോട്ടയം നസീര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

റോബി വര്‍ഗീസാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം നാദിര്‍ഷ തന്നെയാണ്. എന്‍.എം. ബാദുഷാ, ബിനു സെബാസ്റ്റ്യന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.