Friday 12 January 2024 09:54 AM IST : By സ്വന്തം ലേഖകൻ

‘സാധ്യമായതെല്ലാം ചെയ്തുകൊടുത്തിട്ടുള്ളവർ നമ്മൾ വെറും വട്ടപൂജ്യമാണെന്ന് തോന്നിപ്പിക്കും’: ചർച്ചയായി എലിസബത്തിന്റെ കുറിപ്പ്

elizabeth

നടനും സംവിധായകനുമായ ബാലയുടെ ഭാര്യ ഡോ.എലിസബത്ത് ഉദയൻ മലയാളികൾക്ക് സുപരിചിതയാണ്. ബാലയ്ക്കൊപ്പം നിരവധി അഭിമുഖങ്ങളിലും പൊതുചടങ്ങുകൾക്കും പങ്കെടുത്തിട്ടുള്ള എലിസബത്തിനെ അടുത്തിടെ താരത്തിനൊപ്പം കാണാറില്ല. ഇത് ആരാധകരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. എലിസബത്ത് ഇപ്പോൾ തന്റെ ഒപ്പമില്ലെന്നും എല്ലാം തന്റെ വിധിയാണെന്നും ബാല ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഇപ്പോഴിതാ എലിസബത്തിന്റെ ഒരു സോഷ്യൽ മീഡിയ കുറിപ്പാണ് ചർച്ചയാകുന്നത്. ‘നമ്മുടെ ജീവിതത്തിൽ നമ്മൾ സാധ്യമായതെല്ലാം ചെയ്തുകൊടുത്തിട്ടുള്ള ഒരാൾ ഉണ്ടാകും. എന്നിട്ടും അവർ നമ്മെ, നമ്മൾ വെറും വട്ട പൂജ്യമാണെന്ന് തോന്നിപ്പിക്കും’ എന്നാണ് ഒരു റീൽസ് വിഡിയോയ്ക്കൊപ്പം എലിസബത്ത് ഫെയ്സ്ബുക്കിൽ കുറിച്ചത്.

നിരവധിപ്പേരാണ് എലിസബത്തിന്റെ കുറിപ്പിനു താഴെ പ്രതികരണങ്ങളുമായി എത്തുന്നത്. 2021 സെപ്റ്റംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതരായത്.