35- ാം വിവാഹവാർഷികം ആഘോഷിച്ച് ഗായകൻ ജി.വേണുഗോപാലും ഭാര്യ രശ്മിയും.
‘മുപ്പത്തിയഞ്ച് വർഷമായി, ഇപ്പോഴും ശക്തമായി തുടരുന്നു. ഓരോ വഴക്കിനും വാദപ്രതിവാദത്തിനും ശേഷം മികച്ച രീതിയിൽ തന്നെ മുന്നോട്ടു നീങ്ങാൻ സാധിക്കുന്നു. വഴക്കുകൾക്കൊടുവിൽ വീണ്ടും പ്രണയത്തിലേക്കു വീണുപോകുന്നു. വീര്യം കൂടിയ വീഞ്ഞ് പോലെ വാർധക്യത്തിന്റെ ലഹരിയിലേക്കു പ്രവേശിക്കുന്നു. ഞങ്ങൾ കാലക്രമേണ കരുത്തരും മൂല്യമുള്ളവരുമായി മാറി. ഏറ്റവും പ്രിയപ്പെട്ടവളേ, 35ാം വിവാഹ വാർഷിക ആശംസകൾ’.– രശ്മിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് വേണുഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.