Tuesday 09 January 2024 10:39 AM IST : By സ്വന്തം ലേഖകൻ

തങ്കനെ അഭിനന്ദിച്ച് ഗൗതം മേനോൻ...കൂടുതൽ ജനപ്രീതി നേടി ‘കാതൽ’

gautham-menon

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ കൂടുതൽ ജനപ്രീതി നേടുന്നു. അന്യഭാഷ പ്രേക്ഷകരും ചിത്രം കണ്ട് സോഷ്യൽ മീഡിയയിൽ മികച്ച അഭിപ്രായങ്ങളാണ് രേഖപ്പെടുത്തുന്നത്. രാജ് ബി ഷെട്ടി, ഹന്‍സല്‍ മെഹ്‍ത, ദിവ്യ ദര്‍ശിനി, ശ്രേയ ധന്വന്തരി, ജി ധനഞ്ജയന്‍ തുടങ്ങി സിനിമ രംഗത്തുള്ള നിരവധിയാളുകളും കാതലിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടിരുന്നു.

ഇപ്പോഴിതാ, ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ തങ്കനെ അവതരിപ്പിച്ച സുധി കോഴിക്കോടിന് സംവിധായകൻ ഗൗതം മേനോൻ അയച്ച സന്ദേശമാണ് ചർച്ചയാകുന്നത്.

‘ഹായ് സുധി, സിനിമ ഞാന്‍ കണ്ടു. എനിക്ക് വളരെ ഇഷ്ടമായി. നിങ്ങളും വളരെ നന്നായി ചെയ്തിട്ടുണ്ട്. വളരെ ശക്തവും അതേസമയം സൂക്ഷ്മവുമായ ചിത്രമാണിത്. വളരെ ഇഷ്ടപ്പെട്ടു എനിക്ക്’ എന്നാണ് ഗൗതം മേനോന്റെ സന്ദേശം.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നവംബര്‍ 23 നായിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്കറിയയും ചേര്‍ന്നാണ് രചന. ജ്യോതികയാണ് നായിക.