Monday 01 January 2024 01:58 PM IST : By സ്വന്തം ലേഖകൻ

പുത്തൻ ഹെയർ സ്റ്റൈലില്‍ ഹണി റോസ്: ചിത്രങ്ങൾ പങ്കുവച്ച് താരം

honey-rose

പുത്തൻ ഹെയർ സ്റ്റൈലിലുള്ള തന്റെ ചിത്രം ആരാധകർക്കായി പങ്കുവച്ച് മലയാളത്തിന്റ പ്രിയനടി ഹണി റോസ്.

നീളത്തില്‍ സ്‌ട്രെയ്റ്റന്‍ ചെയ്തിട്ടിരുന്ന തലമുടിയെ ചുരുട്ടി കളര്‍ മാറ്റിയിരിക്കുന്നു താരം. ഗോള്‍ഡന്‍ നിറമാണ് തലമുടിക്ക് നൽ‌കിയിരിക്കുന്നത്.

honey-rose

ഒരു മിറര്‍ സെല്‍ഫി എടുക്കുന്ന ചിത്രങ്ങളാണ് ഹണി പോസ്റ്റ് ചെയ്തിട്ടുള്ളത്. ഫോട്ടോഷൂട്ടുകളിലൂടെയും ഉദ്ഘാടന പരിപാടികളിലൂടെയും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ് ഹണി. റേച്ചൽ ആണ് താരം മുഖ്യവേഷത്തിൽ എത്തുന്ന പുതിയ ചിത്രം.