Monday 26 February 2024 02:35 PM IST : By സ്വന്തം ലേഖകൻ

ത്രില്ലടിപ്പിക്കുന്ന സിനിമാനുഭവം...‘മഞ്ഞുമ്മല്‍ ബോയ്സിനെ’അഭിനന്ദിച്ച് ജീത്തു ജോസഫ്

jeethu

തിയറ്ററുകളിൽ വിജയപ്രദർശനം തുടരുന്ന മലയാള ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്സ്’നെ അഭിനന്ദിച്ച് സംവിധായകൻ ജീത്തു ജോസഫ്.‘Manjummel Boys is an edge of the seat thriller. A must theatre watch. Hats off Chidambaram and Congrats to the entire team’ എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

അതേ സമയം, കേരളത്തിന് പുറമെ തമിഴ്നാട്ടിലും വലിയ പ്രേക്ഷക പ്രതികരണമാണ് മഞ്ഞുമ്മല്‍ ബോയ്സിന് ലഭിക്കുന്നത്.

മഞ്ഞുമ്മല്‍ ബോയ്സിന്റെ ആഗോള കലക്ഷന്‍ മൂന്ന് ദിവസം കൊണ്ട് 25.93 കോടിയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.‌