Saturday 30 December 2023 02:24 PM IST : By സ്വന്തം ലേഖകൻ

ജിത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ ചിത്രം: ടൈറ്റിൽ പ്രഖ്യാപനം പോസ്റ്റർ ജനുവരി 2ന്

jeethu

സംവിധായകൻ ജിത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം പോസ്റ്റർ ജനുവരി 2ന് എത്തും. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയായിരുന്ന അർഫാസ് അയ്യൂബാണ് ചിത്രത്തിന്റെ സംവിധായകൻ.

മോഹൻലാൽ നായകനാകുന്ന ജിത്തു ചിത്രം റാം ന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിനെത്തുന്ന ആദ്യ മലയാള ചിത്രം ഇതായിരിക്കും.

ദുൽഖറിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ‘സീതാരാമ’ ത്തിലെ ഗാനങ്ങൾക്ക് ഈണമിട്ട വിശാൽ ചന്ദ്രശേഖർ ആണ് ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത്.