Wednesday 27 October 2021 12:13 PM IST : By സ്വന്തം ലേഖകൻ

‘എന്തിനാണ് തള്ളി മറിക്കുന്നത് എന്ന് മനസ്സിലായോ ? ഞാൻ വെള്ളമടി നിർത്തി’: ജിഷിൻ മോഹന്റെ കുറിപ്പ്

jishin

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയനടനാണ് ജിഷിന്‍ മോഹൻ. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്. ഇപ്പോഴിതാ, ജിഷിന്റെ ഏറ്റവും പുതിയ ഒരു ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.

ജിഷിന്റെ കുറിപ്പ് –

ബാറിൽ കയറുന്നത് കണ്ട ഒരു സുഹൃത്ത് എന്നോട് ചോദിച്ചു, നീ എന്താ ഇവിടെ എന്ന്. ഞാൻ പറഞ്ഞു, ഇത്തിരി പാല് കുടിക്കാൻ വേണ്ടി കേറിയതാ എന്ന് . ആ സുഹൃത്ത് വിചാരിച്ചു അവനെ കളിയാക്കിയതാണെന്ന്. പക്ഷെ മമ്മുക്ക പറഞ്ഞ പോലെ, ‘Truth is stranger than fiction.. സത്യം, അത് മൂടി വെയ്ക്കാം, വളച്ചൊടിക്കാം. പക്ഷെ ഒരു നാൾ.. ഒരിടത്തത് പുറത്ത് വരും മിസ്റ്റർ സൂപ്പറിന്റന്റന്റന്റ് ഓഫ് പോലീസ്...’

ഹൊ.. ഈ ഡയലോഗ് പറഞ്ഞ് തീർത്തപ്പോഴേക്ക് അണ്ണാക്കിലെ പിരി വെട്ടി . ഏതായാലും കാര്യത്തിലേക്ക് കടക്കാം. ആൽക്കഹോൾ ന്റെ definition അറിയോ ആർക്കെങ്കിലും ? 'Alcohol is a liquid for preserving everything except secret' എന്നാണ്.

ഓ.. നിങ്ങൾക്ക് എന്നെപ്പോലെ ഇംഗ്ലീഷ് അറിയില്ലല്ലോ. അല്ലേ?. 'രഹസ്യമൊഴികെ മറ്റെന്തു സാധനവും കേട് കൂടാതെ സൂക്ഷിക്കാൻ കഴിയുന്ന ഒരു ദ്രാവകം'. അതാണ്‌ ആൽക്കഹോൾ. ഇതിപ്പോ എന്തിനാണ് തള്ളി മറിക്കുന്നത് എന്ന് മനസ്സിലായോ? ഞാൻ വെള്ളമടി നിർത്തി. അയിനാണ് . സ്പിരിറ്റ്‌ സിനിമയിൽ ലാലേട്ടന്റെ കഥാപാത്രം ചെയ്ത പോലെ, വെള്ളമടിക്കുമ്പോൾ അതിന്റെ ഗുണഗണങ്ങൾ വാഴ്ത്തിപ്പാടും. വെള്ളമടി നിർത്തിക്കഴിയുമ്പോഴോ.. നേരെ മലക്കം മറിഞ്ഞ് അതിന്റെ ദോഷഫലങ്ങളെപ്പറ്റിയും. ഞാൻ ഇതിനൊന്നിനും എതിരല്ല കേട്ടോ. അത് കൊണ്ട് ഇനീം കമ്പനി കൂടുമ്പോ എന്നെ വിളിക്കണേ. പാലും കുടിച്ച്, ടച്ചിങ്‌സും കഴിച്ച് ഇരിക്കാലോ...