Saturday 30 March 2024 10:42 AM IST : By സ്വന്തം ലേഖകൻ

ആ വാൽസല്യം ഇനി ഓർമകളിൽ... ജ്യോതിർമയിയുടെ അമ്മ അന്തരിച്ചു

jyothirmayi

നടി ജ്യോതിർമയിയുടെ അമ്മ കോട്ടയം വേളൂർ പനക്കൽ വീട്ടിൽ പി.സി.സരസ്വതി അന്തരിച്ചു. 75 വയസ്സായിരുന്നു. ഭർത്താവ്‌ പരേതനായ ജനാർദ്ദനൻ ഉണ്ണി.

എറണാകുളം ലിസി - പുല്ലേപ്പടി റോഡിലുള്ള ‘തിരുനക്കര’ വീട്ടിലെ പൊതു ദർശനത്തിനു ശേഷം ഭൗതിക ശരീരം വെള്ളിയാഴ്ച വൈകീട്ട് 5.00 മണിക്ക് രവിപുരം ശ്മശാനത്തിൽ സംസ്കരിച്ചു.

സംവിധായകന്‍ അമൽ നീരദുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നു വിട്ടുനിൽക്കുന്ന ജ്യോതിർമയി അമലിന്റെ പുതിയ ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു മടങ്ങി വരുമെന്ന വാർത്തകൾ അടുത്തിടെ സജീവമായിരുന്നു.