Monday 01 January 2024 01:49 PM IST : By സ്വന്തം ലേഖകൻ

സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും കുടുംബനിമിഷങ്ങൾ...സെൽഫി ചിത്രങ്ങൾ പങ്കുവച്ച് കലാഭവന്‍ ഷാജോണ്‍

shajon

ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള തന്റെ ഏറ്റവും പുതിയ സെൽഫി ചിത്രങ്ങൾ പങ്കുവച്ച് നടനും സംവിധായകനുമായ കലാഭവന്‍ ഷാജോണ്‍. ലവ് എന്ന കുറിപ്പോടെയാണ് ഈ മനോഹര ചിത്രങ്ങള്‍ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

മുന്‍ മിസ് തൃശ്ശൂര്‍ ആയിരുന്ന ഡിനി ജോണ്‍ ആണ് ഷാജോണിന്റെ ഭാര്യ. ഹന്നയും യോഹനും ആണു മക്കള്‍.

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിന് താഴെ കമന്റുകളും ലൈക്കുകളുമായി എത്തുന്നത്.