Thursday 21 April 2022 03:29 PM IST : By സ്വന്തം ലേഖകൻ

പിറന്നാൾ ദിനത്തിൽ കല്യാണിയുടെ ആഘോഷങ്ങൾ ഇങ്ങനെ...: കുറിപ്പും ചിത്രങ്ങളും പങ്കുവച്ച് താരം

kalyani

തന്റെ പിറന്നാൾ ആഘോഷത്തെ കുറിച്ച് രസകരമായ കുറിപ്പ് പങ്കുവച്ച് തെന്നിന്ത്യയുടെ പ്രിയയുവനായിക കല്യാണി പ്രിയദർശൻ.

‘ഷൂട്ട് കഴിഞ്ഞു, ജന്മദിനത്തിന് നിങ്ങൾ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത് ?
ഞാൻ : നഗരം ചുറ്റി കറങ്ങുക, അല്ല ഡാൻസ് പാർട്ടി! ഇല്ല, നമുക്ക് ഒരു ഫിലിം റാപ്പ് പാർട്ടി നടത്താം! അല്ല, നമുക്ക് ലേസർ ടാഗിലേക്ക് പോകാം. റോക്ക് ക്ലൈബിംഗിനു പോവാം. സത്യത്തിൽ, എനിക്ക് ഒരു സ്പാ ദിവസം വേണം… വേണ്ട, നമുക്ക് ധാരാളം മധുരം കഴിക്കാം! ….
അവർ: മുകളിൽ പറഞ്ഞവയിൽ ഒന്ന് തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് സമയമുണ്ട്’.– കല്യാണിയുടെ കുറിപ്പിങ്ങനെ.

ഏപ്രിൽ അഞ്ചിനായിരുന്നു കല്യാണിയുടെ പിറന്നാൾ. പിറന്നാൾ ആഘോഷത്തിന്റെയും മറ്റ് ആഘോഷങ്ങളുടെയും ചിത്രങ്ങൾ കുറിപ്പിനൊപ്പം താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.