Wednesday 27 March 2024 11:57 AM IST : By സ്വന്തം ലേഖകൻ

അനിയത്തിപ്രാവിന്റെ 27 വർഷങ്ങൾ...സന്തോഷം പങ്കുവച്ച് ചാക്കോച്ചൻ

kunchakko-boban

‘അനിയത്തി്രപാവ്’ എന്ന ബ്ലോക് ബസ്റ്റര്‍ ചിത്രം മലയാള സിനിമയ്ക്ക് നൽകിയ നായകനാണ് കുഞ്ചാക്കോ ബോബൻ. ഈ ചിത്രത്തോടെയാണ് ചാക്കോച്ചൻ – ശാലിനി താരജോഡി പ്രേക്ഷകരുടെ ഇഷ്ടം നേടിയതും.

ഇപ്പോഴിതാ, അനിയത്തി പ്രാവിന്റെ ഇരുപത്തിയേഴാം വർഷത്തിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.

‘നിങ്ങളില്‍ നിന്നു ലഭിച്ച അളവില്ലാത്ത സ്‌നേഹത്തിന്റെ 27 വര്‍ഷങ്ങള്‍. എല്ലാവര്‍ക്കും നന്ദി, അനിയത്തിപ്രാവിന് വേണ്ടി..സുധിക്ക് വേണ്ടി.. എനിക്കുവേണ്ടി.. ’ എന്നാണ് ഭാര്യ പ്രിയയോടൊപ്പമുള്ള ചിത്രം പങ്കു വച്ച് താരം കുറിച്ചത്.

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് പ്രണയ സിനിമകളിലൊന്നാണ് ഫാസില്‍ സംവിധാനം ചെയ്ത ‘അനിയത്തി്രപാവ്’. ചിത്രത്തില്‍ സുധി എന്ന കഥാപാത്രത്തെയാണ് ചാക്കോച്ചൻ അവതരിപ്പിച്ചത്.

നിരവധി ആരാധകരാണ് ചാക്കോച്ചന്റെ പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്.