അകാലത്തിൽ വിട്ടുപിരിഞ്ഞ അനുഗ്രഹീത പ്രതിഭയാണ് മലയാളത്തിന്റെ പ്രിയനടൻ കൊച്ചിൻ ഹനീഫ. കൊച്ചിൻ ഹനീഫയുടെ ഭാര്യ ഫാസില, മക്കളായ സഫ, മർവ എന്നവരും മലയാളികൾക്ക് ഏറെ പ്രിയങ്കരരാണ്. കൊച്ചിൻ ഹനീഫ വിട്ടുപിരിയുമ്പോൾ മക്കൾ ചെറിയ കുഞ്ഞുങ്ങളായിരുന്നു. 2010 ഫെബ്രുവരി 2നാണ് കൊച്ചിന്‍ ഹനീഫയ്ക്ക് സിനിമാ ലോകം നിറകണ്ണുകളോടെ യാത്രാമൊഴിനൽകിയത്.
ഇപ്പോഴിതാ, നടൻ കുഞ്ചാക്കോ ബോബനൊപ്പം സെൽഫി എടുക്കുന്ന സഫയുടെയും മർവയുടെയും വിഡിയോയാണ് വൈറൽ.
നടൻ കുഞ്ചാക്കോ ബോബൻ കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ കണ്ടുമുട്ടുന്ന ഈ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കൊച്ചിൻ ഹനീഫയുടെ ഭാര്യ ഫാസിലയും വിഡിയോയിലുണ്ട്.