നടി ഭാവനയ്ക്കൊപ്പമുള്ള തന്റെ സെൽഫി പങ്കുവച്ച് നടൻ കുഞ്ചാക്കോ ബോബൻ.
ആദ്യ സിനിമ മുതല്‍ എനിക്കറിയാവുന്ന ആളെ അപ്രതീക്ഷിതമായി കണ്ടുമുട്ടി. പ്രതിസന്ധികളിലെല്ലാം ഉറച്ചുനിന്ന, ശക്തമായി പൊരുതി മുന്നേറിയ അവളെ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി എന്നാണ് ചിത്രത്തിനൊപ്പം ചാക്കോച്ചന്‍ കുറിച്ചത്.
ഓള്‍ ടൈം ഫേവറൈറ്റ് എന്ന ക്യാപ്ഷനോടെയാണ് ഭാവന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.