കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരായ നർത്തകി കലാമണ്ഡലം സത്യഭാമയുടെ പരാമർശത്തിനെതിരെ നടി ലാലി പി.എം.
‘സത്യഭാമയുടെ പത്ര ചാനൽ സമ്മേളനം കാണുകയായിരുന്നു. എന്തൊരു disgusting ആണ് ആ സ്ത്രീ... ഇന്നലെ അവർ ചെയ്ത ഇൻറർവ്യൂ വിവാദമാണെന്ന് അറിയുമ്പോഴും വീണ്ടും വീണ്ടും വെറുപ്പ് പ്രസരിപ്പിക്കുകയാണ് അവർ. അവർക്കീ ധൈര്യം എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് മനസ്സിലാകുന്നുണ്ടോ ? അതിൽ അവർ തന്നെ പറയുന്നുണ്ട്, പലരും അവരെ വിളിച്ചു അവരുടെ അഭിപ്രായത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു എന്ന്. ആ കൂടെ നിന്നവർ നൽകിയ അഹങ്കാരം അവരുടെ സംസാര ശരീര ഭാഷയിൽ എല്ലാമുണ്ട്’.– ലാലി കുറിക്കുന്നു.
‘ഇത് ശരാശരി സാംസ്കാരിക കേരളത്തിന്റെ മനോനിലയാണ്. അതൊരു സത്യഭാമയിൽ മാത്രം ഒതുങ്ങുന്നതല്ല. സ്കൂൾ – കോളേജ് കാലങ്ങളിൽ ഉടനീളം ഉണ്ടായിരുന്ന വിവേചനത്തെക്കുറിച്ച് നിറം കുറഞ്ഞതിന്റെ പേരിൽ മാറ്റിനിർത്തപ്പെട്ടിരുന്ന കാലത്തെക്കുറിച്ച് മനുഷ്യരോട് ചോദിച്ചാൽ സത്യഭാമ പറഞ്ഞതിനേക്കാൾ ഭീകരമായ കാര്യങ്ങൾ പുറത്തുവരും’.– ലാലി പറയുന്നു.
മനുഷ്യർ ചൊവ്വയിൽ വീട് വെച്ച് തുടങ്ങിയാൽ പോലും ചന്ദ്രനിലെ വെള്ളം ഉപയോഗിച്ച് തുടങ്ങിയാൽ പോലും മാറാത്ത ജാതി എന്ന, നിറം എന്ന ഭ്രാന്ത് മാറില്ലെന്നും ലാലി ഫെയ്സ്ബുക്കിൽ കുറിച്ചു.