Thursday 04 August 2022 12:00 PM IST : By സ്വന്തം ലേഖകൻ

ലെനയുടെ മൈക്രോഗ്രീൻ കൃഷി പരീക്ഷണം: വിഡിയോ പങ്കുവച്ച് പ്രിയതാരം

lena

തന്റെ മൈക്രോഗ്രീൻ കൃഷി പരീക്ഷണം വിഡിയോയിലൂടെ പരിചയപ്പെടുത്തി നടി ലെന. ചെറുപയർ മുളപ്പിച്ചതിന്റെ ഇലകൾ മുറിച്ചെടുത്ത്, ഡയറ്റിന്റെ ഭാഗമായി വേവിച്ചെടുക്കുന്നതു വരെയുള്ളതാണ് വിഡിയോയിൽ.

ഇപ്പോൾ ഏറെ ശ്രദ്ധേയമാകുന്ന പച്ചക്കറി കൃഷി രീതിയാണ് മൈക്രോഗ്രീന്‍. പച്ചക്കറികളുടെ ചെറിയ തൈവിത്തുകളെയാണ് മൈക്രോഗ്രീന്‍ പച്ചക്കറി. ഇവയ്ക്ക് സാധാരണ ഇലക്കറികളേക്കാള്‍ പത്തിരട്ടി ഗുണമുണ്ടെന്നാണ്. വിത്തുമുളച്ച് പതിനഞ്ച് ദിവസത്തിനുള്ളിൽ ഇവ ഉപയോഗിക്കാനുമാകും. കൃഷിയിടമോ വളമോ ഒന്നും വേണ്ട. അടുക്കളയിൽ ചെറിയ പാത്രങ്ങളിൽ മൈക്രോഗ്രീൻ കൃഷി നടത്താം.