Tuesday 13 February 2024 01:18 PM IST : By സ്വന്തം ലേഖകൻ

‘ഓരോ സിനിമകളിലും ഇത്രയധികം വ്യത്യസ്ത കൊണ്ടുവരാൻ എങ്ങനെ കഴിയുന്നു’: മമ്മൂട്ടിയെ അഭിനന്ദിച്ച് ലിങ്കുസ്വാമി

mammootty

‘ഭ്രമയുഗം’ ട്രെയിലർ കണ്ട ശേഷം മമ്മൂട്ടിയെ അഭിനന്ദിച്ച് തമിഴ് സംവിധായകൻ ലിങ്കുസ്വാമി.

‘ഇത്രയധികം സിനിമകൾ ചെയ്തിട്ടും വരുന്ന ഓരോ സിനിമകളിലും ഇത്രയധികം വ്യത്യസ്ത കൊണ്ടുവരാൻ മമ്മൂട്ടി സാറിന് എങ്ങനെ കഴിയുന്നു. അത് ഓർക്കുമ്പോൾ തന്നെ ആശ്ചര്യം തോന്നുന്നു. ഈ സിനിമയിലൂടെയും അദ്ദേഹം സൃഷ്ടിക്കാൻ പോകുന്ന മാജിക് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ‘ഭ്രമയുഗം’ മികച്ചതായി തോന്നുന്നു സർ’.– അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

മമ്മൂട്ടി നായകനായ തമിഴ് ചിത്രം ‘ആനന്ദം’ ആണ് ലിങ്കുസ്വാമി ആദ്യം സംവിധാനം ചെയ്തത്. പിന്നീട് റൺ, സണ്ടക്കോഴി, പയ്യാ, വേട്ടൈ തുടങ്ങി ഹിറ്റുകളൊരുക്കി.

‘ഭൂതകാല’ത്തിനു ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭ്രമയുഗം’. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫെബ്രുവരി 15 ന് ചിത്രം തിയറ്ററുകളിലെത്തും.