Thursday 02 May 2024 11:43 AM IST : By സ്വന്തം ലേഖകൻ

അങ്ങനെ മധുവിന്റെ സ്വപ്നം യാഥാർത്ഥ്യമായി, സന്തോഷം പങ്കുവച്ച് താരം

madhu-

സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് നടനും സംവിധായകനുമായ മധു വാരിയർ. സഹോദരിയും നടിയുമായ മഞ്ജു വാരിയരാണ് ഈ സ്വപ്നസാഫല്യത്തിനുള്ള അവസരം മധുവിനായി ഒരുക്കിയത്. രജനി നായകനായെത്തുന്ന ‘വേട്ടയ്യൻ’ എന്ന സിനിമയില്‍ മഞ്ജു വാരിയരാണ് നായിക.

സ്വപ്നം യാഥാര്‍ഥ്യമാകുന്നു എന്നാണ് രജനിയെ കാണുന്ന വിഡിയോ പങ്കുവച്ച് മധു കുറിച്ചത്. ജീവിച്ചിരിക്കുന്ന പ്രതിഭയെ കാണാന്‍ പോകുന്നു എന്നെഴുതി കാണിച്ചുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്. ചെന്നൈയിലെ ‘വേട്ടയ്യൻ’ സെറ്റിൽ വച്ചാണ് മധു വാരിയർ തന്റെ ഇഷ്ടതാരത്തെ നേരിട്ടുകാണുകയും പരിചയപ്പെടുകയും ചെയ്തത്.