Tuesday 19 October 2021 11:48 AM IST : By സ്വന്തം ലേഖകൻ

താരക്കൂട്ടിലെ കുഞ്ഞു മാലാഖ...: മഹാലക്ഷ്മിക്ക് പിറന്നാൾ മധുരം..: ആശംസകൾ നേർന്ന് ആരാധകർ

mahalakshmi

മലയാളത്തിന്റെ പ്രിയ താരദമ്പതികളായ ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയ്ക്ക് ഇന്ന് മൂന്നാം പിറന്നാൾ. ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് താരപുത്രിക്ക് ജൻമദിനാശംസകൾ നേരുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്. ‘ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്‌, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ...എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം’.– മകൾ ആദ്യാക്ഷരം കുറിക്കുന്നതിന്റെ ചിത്രം പങ്കുവച്ച് ദിലീപ് കുറിച്ചതിങ്ങനെ. ചടങ്ങിൽ നിന്നുള്ള ദിലീപ്, കാവ്യ, ദിലീപിന്റെ മൂത്ത മകൾ മീനാക്ഷി എന്നിവരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.