Wednesday 28 April 2021 01:00 PM IST : By സ്വന്തം ലേഖകൻ

ഇതുവരെ ഡിംപൽ ഒന്നും അറിഞ്ഞിട്ടില്ല, അവൾ ഇതെങ്ങനെ സഹിക്കുമെന്നറിയില്ല! വിഡിയോ പങ്കുവച്ച് മജിസിയ

dimpal

മോഡലും ബിഗ് ബോസ് മലയാളം സീസൺ ത്രീ താരവുമായ ഡിംപൽ ബാലിന്റെ പിതാവ് സത്യവീർ സിങ് ഭാൽ അന്തരിച്ചു. ഇന്നലെ രാത്രി ഡൽഹിയില്‍ വച്ചായിരുന്നു അന്ത്യം. അച്ഛന്റെ മരണ വിവരം ഇതു വരെ ഡിംപലിനെ അറിയിച്ചിട്ടില്ലെന്നാണ് സൂചന.

ഇപ്പോഴിതാ, സത്യവീർ സിങ് ഭാലിന്റെ മരണ വിവരം സ്ഥിരീകരിച്ച് ഡിംപലിന്റെ സുഹൃത്തും മുൻ ബിഗ് ബോസ് താരവുമായ മജിസിയ പങ്കുവച്ച ലൈവ് വിഡിയോ വൈറൽ ആകുന്നു.

ഈ നിമിഷം വരെ ഡിംപൽ ഈ വിവരം അറിഞ്ഞിട്ടില്ലെന്നും അറിഞ്ഞാൽ എങ്ങനെ ഡിംപൽ ഇതു സഹിക്കുമെന്നറിയില്ലെന്നും മജിസിയ പറയുന്നു.

ജീവിതത്തിൽ കാൻസർ ഉൾപ്പടെ പലതരം പ്രതിസന്ധികളെ അതിജീവിച്ചാണ് കരിയറില്‍ ഡിംപൽ മുന്നോട്ടു വന്നത്. തനിക്കു താങ്ങായി നിന്ന കുടുംബത്തെക്കുറിച്ച് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് ഷോയ്ക്കിടെ താരം പല തവണ അച്ഛനെ കുറിച്ച് മനസ് തുറന്നിരുന്നു. പ്രശസ്ത മോഡലും നടിയുമായ തിങ്കൾ ഭാൽ ഡിംപലിന്റെ സഹോദരിയാണ്. മറ്റൊരു സഹോദരി കൂടിയുണ്ട് ഇവർക്ക്.

അച്ഛന്റെ മരണം ഡിംപലിന് താങ്ങാനാകുന്നതിനുമപ്പുറം വേദനയായിരിക്കുമെന്നാണ് താരത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. ഇതോടെ ബിഗ് ബോസ് ഹൗസിൽ നിന്നു താരം പിൻമാറാനുള്ള സാധ്യതയും കൂടുതലാണ്.