Thursday 21 March 2024 03:10 PM IST : By സ്വന്തം ലേഖകൻ

‘ഹാപ്പി ബർത്ത് ‍ഡേ ചക്കുമ്മ’: മാളവികയ്ക്ക് പിറന്നാൾ ആശംസകളുമായി കുടുബം

jayaram

മലയാളികളുടെ പ്രിയതാരപുത്രിയാണ് ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക. സിനിമയിലേക്ക് ചുവടുവെച്ചിട്ടില്ലെങ്കിലും മോഡലിങ്ങിലൂടെയും മ്യൂസിക് വിഡിയോയിലൂടെയും ചക്കി എന്ന മാളവിക താരപദവി നേടിയിട്ടുണ്ട്. അച്ഛനൊപ്പം ചില പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു മാളവികയുടെ 28 ആം ജന്മദിനം. അമ്മ പാര്‍വതിയും അച്ഛൻ ജയറാമും സഹോദരന്‍ കാളിദാസും കാളിദാസിന്റെ വധുവാകാന്‍ ഒരുങ്ങുന്ന തരിണിയും ഇന്‍സ്റ്റാഗ്രാമില്‍ മാളവികയ്ക്ക് ആശസംകൾ നേർന്നു.

‘ഈ ചിത്രം കണ്ടെത്തിയപ്പോഴാണ് ഞങ്ങളെ ഇതിലും നന്നായി നിര്‍വചിക്കുന്ന മറ്റൊന്നും ഇല്ലെന്ന് മനസ്സിലായത്. ജന്മദിനാശംസകള്‍ ചക്കി കുട്ടന്‍’ എന്നാണ് തരിണി കുറിച്ചത്. ‘എന്നും എന്റേത്. ജന്മദിനാശംസകള്‍ ചക്കി കുട്ടന്‍’ എന്നാണ് പാര്‍വതി കുറിച്ചത്. ‘ജന്മദിനാശംസകള്‍ ചിമ്പ്’ എന്നാണ് കാളിദാസ് ജയറാം കുറിച്ചത്. ‘ഹാപ്പി ബർത്ത് ‍ഡേ ചക്കുമ്മ’ എന്നു ജയറാമും കുറിച്ചു.

അടുത്തിടെ ആയിരുന്നു ചക്കിയുടെ വിവാഹനിശ്ചയം. നവനീത് ഗിരീഷ് എന്നാണ് മാളവികയുടെ വരന്റെ പേര്. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് നവനീത്.