Tuesday 07 May 2024 10:57 AM IST : By സ്വന്തം ലേഖകൻ

ഇനി ഓർമകളിൽ... കനകലതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മമ്മൂട്ടി

mammootty

അന്തരിച്ച നടി കനകലതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ മമ്മൂട്ടി. കനകലതയുടെ ചിത്രം പങ്കുവച്ച് താരം സോഷ്യൽ മീ‍ഡിയയിൽ ആദരാഞ്ജലികൾ കുറിച്ചു.

തിരുവനന്തപുരത്തെ വസതിയിലായിരുന്നു കനകലതയുടെ അന്ത്യം. പാര്‍ക്കിൻസൺസും മറവിരോഗവും കാരണം ഏറെനാളായി ദുരിതാവസ്ഥയിലായിരുന്നു. നാടകത്തിലൂടെ സിനിമയിലെത്തിയ കനകലത മുന്നൂറ്റിയൻപതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഒരു യാത്രാമൊഴി, ഗുരു, കിലുകിൽ പമ്പരം, പാർവതീപരിണയം, തുമ്പോളി കടപ്പുറം, ആദ്യത്തെ കൺമണി, എഫ്ഐആർ, ആകാശഗംഗ, അനിയത്തിപ്രാവ്, അഞ്ചരക്കല്യാണം, ദോസ്ത്, മയിൽപ്പീലിക്കാവ്, മന്ത്രമോതിരം, എന്നെന്നും നന്മകൾ, കൗരവർ, കിരീടം, ജാഗ്രത, രാജാവിന്റെ മകൻ തുടങ്ങിയവയാണ് പ്രധാനചിത്രങ്ങൾ. പൂക്കാലം എന്ന ചിത്രത്തിലാണ് കനകലത അവസാനം പ്രത്യക്ഷപ്പെട്ടത്.